ഫ്ളാഷ്ന്യൂസ്

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സി.വി. രാമന്‍ ഉപന്യാസമല്‍സരം സ്കൂള്‍ലതമല്‍സരം ആഗസ്റ്റ് 8ന്..............സയന്‍സ് ‌ക്ലബ്ബ്‌വാ ര്‍ത്തകള്‍.....

Monday, 28 July 2014

ആണവായുധം

അണുവിഘടനമോ (ന്യൂക്ലിയർ ഫിഷൻ) അണുസംയോജനമോ (ന്യൂക്ലിയർ ഫ്യൂഷൻ) കൊണ്ട് നശീകരണശക്തി ലഭിക്കുന്ന ആയുധങ്ങളേയാണ്‌ ആണവായുധം അഥവാ അണുബോംബ് എന്നു വിളിക്കുന്നത്‌.
ആണവപ്രവർത്തനങ്ങളിൽ വളരെ കൂടിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കപ്പെടുന്നതിനാൽ ഇവ അതീവ നാശശക്തിയുള്ള ആയുധങ്ങളാണ്‌.

ആഗസ്റ്റ് 6-ഹിരോഷിമദിനം

ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്

Sunday, 27 July 2014

സി.വി.രാമന്‍ ഉപന്യാസമല്‍സരം


ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സി.വി.രാമന്‍ ഉപന്യാസമല്‍സരം സ്കൂള്‍തലം 05.08.2014ന് നടത്തേണ്ടതാണ്.
വിഷയം
1.ഊര്‍ജ്ജപ്രതിസന്ധി-വെല്ലുവിളികളും സാദ്ധ്യതകളും
2.മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ രസതന്ത്രത്തിന്റെ പങ്ക്
3.ജലസംരക്ഷണം കേരളത്തില്‍
 സബ്ജില്ലാതല സെമിനാര്‍ 19.08.2014ന് നടക്കുന്നതാണ്

Saturday, 26 July 2014

ചാന്ദ്രദിനം

ചന്ദ്രന്റെ വിശേഷങ്ങള്‍

ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രൻ.ഇംഗ്ലീഷ്: Moon, Luna. ഭൂമിയിൽ നിന്ന്‌ ശരാശരി 3,84,403 കിലോമീറ്റർ ദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.[nb 1]